ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 82.72ലാണ് ഡോളറിനെതിരെ രൂപ ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചത്. ആര്‍ബിഐ വായ്പനയം പ്രഖ്യാപിക്കാനിരിക്കെയാണ് രൂപ വീണ്ടും നഷ്ടത്തിലേക്ക് ഇപ്പോള്‍ കൂപ്പുകുത്തിയിരിക്കുന്നത്.

കോര്‍പ്പറേറ്റ് ഡോളര്‍ വന്‍ തോതില്‍ പുറത്തേക്ക് ഒഴുകുന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. അതേസമയം, വരും ദിവസങ്ങളില്‍ രൂപയുടെ നില മെച്ചപ്പെടുമെന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക