ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ സിലിന്‍ഡ്രിക്കല്‍ അക്വേറിയം തകര്‍ന്നുവീണു. ജര്‍മനിയിലെ ബെര്‍ലിനിലാണ് ദീര്‍ഘവൃത്താകൃതിയിലുള്ള അക്വോഡോം തകര്‍ന്നുവീണത്. 25 മീറ്റര്‍ (82 അടി) ഉയരമുള്ള അക്വാ ഡോം ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമാണെന്ന ഖ്യാതി നേടിയിരുന്നു. 10ലക്ഷം ലിറ്ററോളം വെള്ളം നിറച്ചിരുന്ന അക്വേറിയത്തിന്റെ തകര്‍ച്ചയില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

ബര്‍ലിനിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് അക്വേറിയം സ്ഥിതി ചെയ്തിരുന്നത്. അക്വേറിയത്തില്‍ 50 വിഭാഗങ്ങളില്‍പെട്ട 1500ല്‍ പരം മത്സ്യങ്ങളുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ദിവസവും എട്ട് കിലോയോളം മീന്‍തീറ്റയാണ് കൊടുത്തിരുന്നത്. തകര്‍ന്ന അക്വേറിയത്തില്‍ നിന്നുള്ള വെളളം പുറത്തുള്ള തെരുവിലേക്കാണ് ഒഴുകി പോയത്. ഹോട്ടലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. അക്വേറിയം പൊട്ടിവീണതിനെ തുടര്‍ന്ന് സ്ഥലത്ത് 100 ഓളം അഗ്നിരക്ഷാസേന അംഗങ്ങള്‍ എത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2004ല്‍ തുറന്ന അക്വാ ഡോമിനായി 12.8 ദശലക്ഷം യൂറോയായിരുന്നു ചെലവ് വേണ്ടിവന്നിരുന്നത്. 11 മീറ്റര്‍ അടി (36 അടി) വിസ്തീര്‍ണവും 16മീറ്റര്‍ (52അടി) ഉയരവുമാണ് അക്വേറിയത്തിനുള്ളത്. അക്വേറിയം ഘടിപ്പിച്ചിരിക്കുന്നത് ഒമ്ബത് മീറ്റര്‍ (30അടി) ഉയരമുള്ള ഫൗണ്ടേഷനിലാണ്. മീനുകള്‍ക്ക് തീറ്റകൊടുക്കുന്നതിനും അക്വേറിയം വൃത്തിയാക്കുന്നതിനും മറ്റുമായി 4ഓളം ഡൈവര്‍മാരെ നിയമിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക