തൃശൂര്‍: കുതിരാന്‍ രണ്ടാം തുരങ്കം ഇന്ന് ഗതാഗതത്തിനായി തുറന്ന് നല്‍കുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ഇന്ന് ഉച്ചയ്ക്ക് 12നാണ് തുരങ്കം തുറക്കുക. തൃശൂരില്‍ നിന്ന് പാലക്കാടിനുള്ള വാഹനങ്ങള്‍ രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടും.

ഒന്നാം തുരങ്കത്തിലെ രണ്ടുവരി ഗതാഗതം ഇന്ന് മുതല്‍ ഒഴിവാക്കാനാണ് തീരുമാനം. തുരങ്കം പൂര്‍ണമായി തുറക്കാതെ കുതിരാനില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്നും ദേശീയപാത അതോറിറ്റി കലക്ടറെ അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

972 മീറ്റര്‍ ദൂരത്തിലാണ് രണ്ടാം തുരങ്കം നിര്‍മിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകള്‍ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാല്‍ ഇതുവഴി പുറത്തു കടത്താം. നേരത്തെ രണ്ടാം തുരങ്കം തുറക്കാന്‍ ഫയര്‍ഫോഴ്സ് വിഭാഗത്തിന്റെ അനുമതി കിട്ടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക