കോഴിക്കോട് വടകരയിലെ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം. തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. ഇന്ന് രാവിലെ ആറുമണിയോടെയാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. തലൂക്ക് ഓഫീസിലെ നിരവധി ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. പഴക്കം ചെന്ന കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഓഫീസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക