തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ചാന്‍സലര്‍ പദവി ഒഴിയുന്നെങ്കില്‍ ഒഴിയട്ടെയെന്ന് എസ്എഫ്ഐ. ചാന്‍സലര്‍ പദവി മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു ആവശ്യപ്പെട്ടു. ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിയുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമാകും. ഗവര്‍ണര്‍ ചാന്‍സലറാകണമെന്ന് നിയമമില്ല. ഇക്കാര്യത്തിൽ നിയമസഭയാണ് തീരുമാനം എടുക്കേണ്ടതെന്നും സാനു പറഞ്ഞു.

സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ ഓരോ ദിവസവും രൂക്ഷമാകുകയാണ്. ഗവർണർ നിയമോപദേശം ചോദിക്കുകയോ താൻ കൊടുക്കുകയോ ചെയ്തിട്ടില്ല എന്ന് എജി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിച്ചിരുന്നു. ഗവർണർ പദവി തന്നെ അനാവശ്യം എന്നാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ എസ്എഫ്ഐയുടെ പ്രതികരണവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക