റായ്പുര്‍: വിവാഹചടങ്ങുകള്‍ എത്രത്തോളം വ്യത്യസ്തവും ആകര്‍ഷകവും ആക്കാമെന്നാണ് പുതുതലമുറ പരീക്ഷിക്കുന്നത്. അത്തരം പരീക്ഷണങ്ങള്‍ ചിലപ്പോഴൊക്കെ അപകടങ്ങളില്‍ കലാശിക്കാറുണ്ട്. അത്തരമൊരു സംഭവമാണ് റായ്പൂരില്‍ ഉണ്ടായത്. വിവാഹവേദിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച അലങ്കൃതമായ ഊഞ്ഞാലില്‍ എത്തിയ വധുവും വരനും ഊഞ്ഞാല്‍ പൊട്ടി നിലത്തേക്ക് വീണതാണ് സംഭവം.

12 അടിയോളം ഉയരത്തില്‍ നിന്നാണ് ഇരുവരും താഴേക്ക് വീണത്. രണ്ട് പേര്‍ക്കും പരിക്കേറ്റു. മുഹൂര്‍ത്തം അരമണിക്കൂറോളം വൈകിയെങ്കിലും വിവാഹചടങ്ങുകള്‍ നടത്തി. വിവാഹത്തിന്റെ ഭാഗമായി ഇവന്റ് മാനേജ്‌മെന്റ് കമ്ബനിയാണ് ഇത്തരമൊരു പരിപാടി ഒരുക്കിയത്. അപകടത്തിന്റെ ഉത്തരവാദിത്തം കമ്ബനി ഏറ്റെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക