NewsObituary

കോട്ടയത്ത് നിന്നും കാണാതായ യുവാവിനെ കൊച്ചിയിൽ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ad 1

ശിവപുരം പടുപാറ സുബൈദ മന്‍സിലില്‍ അസറുദ്ദീന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയം നഗരത്തില്‍ നിന്നും കാണാതായ യുവാവിനെയാണ് കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എറണാകുളം മറൈന്‍ ഡ്രൈവ് ഭാഗത്ത് പണി പൂര്‍ത്തിയായി വരുന്ന കൊച്ചി കോര്‍പറേഷന്റെ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതെന്നാണ് വിവരം. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button