ന്യൂഡല്‍ഹി: വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ഇനി മുന്‍കൂറായി ‘കോവിന്‍’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിനേറ്റര്‍ കേന്ദ്രത്തില്‍ നിന്ന് തത്സമയം രജിസ്റ്റര്‍ ചെയ്യുന്ന രീതിയിലാണ് പുതിയ ക്രമീകരണം. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുകയും സമയം നിശ്ചയിക്കുകയും ചെയ്യാതെ തന്നെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇനി വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കാം.

All India Radio

രാജ്യത്തെ ഗ്രാമീണ മേഖലകളിലടക്കം വാക്‌സിനേഷന് വേഗത പോരെന്ന ആക്ഷേപം മറികടക്കാനാണ് ഈ നീക്കമെന്നാണ് വിവരം. നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനം ആളുകളെ വാക്‌സിനേഷന് വിധേയമാക്കിയിട്ടുണ്ട്. 11 ശതമാനം ആളുകള്‍ ആദ്യ ഡോസ് സ്വീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക