ജയ്പൂർ: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിച്ചു. കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഡല്ഹിക്കും പുറമേ രാജസ്ഥാനിലാണ് പുതുതായി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒന്പത് പേര്ക്കാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. ഇവരിൽ നാലു പേർ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരാണ്.

ഇവരുമായി സമ്ബര്ക്കത്തിലേര്പ്പെട്ട മറ്റു അഞ്ചുപേരിലും വൈറസ് ബാധ കണ്ടെത്തി. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 21 ആയി. നേരത്തെ മഹാരാഷ്ട്രയിൽ ഏഴു പേര്ക്ക് കൂടി ഒമൈക്രോണ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേർ നൈജീരിയയില് നിന്നും ഒരാള് ഫിന്ലന്ഡിൽ നിന്നുമാണ് എത്തിയത്. കഴിഞ്ഞദിവസവും മഹാരാഷ്ട്രയില് ആദ്യമായി ഒരാള്ക്ക് ഒമൈക്രോണ് സ്ഥിരീകരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക