പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്‍ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം കിട്ടുന്ന തുക വര്‍ധിപ്പിക്കും. രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി വന്‍ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍.

ഈ മാസം 25നാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടാണ് മല്‍സരം. ചെറുപാര്‍ട്ടികള്‍ മല്‍സരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ബിജെപിയാണ്. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഭരണം മാറുന്നതാണ് രാജസ്ഥാനിലെ രീതി. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ഭരണവിരുദ്ധ വികാരമില്ല എന്നതാണ് ശ്രദ്ധേയം. പക്ഷേ, കോണ്‍ഗ്രസിലെ കലഹമാണ് വെല്ലുവിളി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. നരേന്ദ്ര മോദി സംസ്ഥാനത്ത് ക്യാമ്ബ് ചെയ്ത് പ്രചാരണം നടത്തുകയാണ്. ഇന്ന് ഹനുമാന്‍ഗഡില്‍ നടത്തിയ പ്രസംഗത്തിലാണ് മോദിയുടെ വന്‍ പ്രഖ്യാപനം. പിഎം കിസാന്‍ യോജനയ്ക്ക് കീഴില്‍ ലക്ഷക്കണക്കിന് കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക