മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാർക്കും ഉത്സവ സീസണിലുമെല്ലാം പല കമ്ബനികളും തൊഴിലാളികള്‍ക്ക് വാഹനങ്ങള്‍ സമ്മാനമായി നല്‍കുന്നത് അടുത്ത കാലത്തായി പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡീലർമാരെ ജെ.കെ.സിമന്റ്സ് ആദരിച്ചതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. വലിയ വില്‍പ്പന നേട്ടം സമ്മാനിച്ച 65 ഡീലർമാർക്കാണ് ജെ.കെ. സിമന്റ്സ് മഹീന്ദ്രയുടെ എസ്.യു.വികള്‍ സമ്മാനിച്ചിരിക്കുന്നത്.

മഹീന്ദ്രയുടെ ഏറ്റവും മികച്ച എസ്.യു.വി. മോഡലുകളായ എക്സ്.യു.വി.700, സ്കോർപിയോ എൻ എന്നീ മോഡലുകളാണ് ജെ.കെ. സിമന്റ്സ് ഡീലർമാർക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത്. കമ്ബനിയുടെ വളർച്ചയ്ക്ക് ഇവർ വഹിച്ച പങ്കിനെ അനുമോദിച്ചാണ് ഈ സമ്മാനങ്ങള്‍ നല്‍കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവൻ ഡീലർമാരെയും പരിഗണിച്ചതില്‍ നിന്ന് ഏറ്റവും മികച്ച വില്‍പ്പന നേട്ടമുണ്ടാക്കിയ 65 പേർക്കാണ് വാഹനം സമ്മാനമായി നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ള നിറത്തില്‍ തീർത്തിരിക്കുന്ന വാഹനങ്ങളാണ് എല്ലാവർക്കും സമ്മാനമായി നല്‍കിയിരിക്കുന്നത്. ജെ.കെ. സിമന്റ് തന്നെയാണ് ഏറ്റവും മികച്ച ഡീലർമാരായി കണ്ടെത്തിയ 65 പേർക്ക് വാഹനങ്ങള്‍ മഹീന്ദ്രയുടെ വാഹനങ്ങള്‍ സമ്മാനിക്കുന്ന വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 2021-ലാണ് മഹീന്ദ്ര എക്സ്.യു.വി.700 അവതരിപ്പിച്ചത്. തൊട്ടടുത്ത വർഷം തന്നെ സ്കോർപിയോ എന്നും ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. മഹീന്ദ്രയുടെ ടോപ്പ് സെല്ലിങ്ങ് മോഡലുകളാണ് ഇരുവാഹനങ്ങളും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക