തൃശൂര്‍: കായ വറുത്തതില്‍ ഒളിപ്പിച്ച്‌ കഞ്ചാവ് കടത്താന്‍ ശ്രമം. കൊടുങ്ങല്ലൂരില്‍ രണ്ട് പേര്‍ പോലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശികളായ ശരവണഭവന്‍, ഗൗതം എന്നിവരാണ് പിടിയിലായത്. ഇരുവരും 20 വര്‍ഷമായി അങ്കമാലിയില്‍ സ്ഥിര താമസമാക്കിയവരാണ്.

ഇവരില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. ഇത് കടത്താന്‍ ഉപയോഗിച്ച മാരുതി ഒമ്നി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കായ വറുത്തതിന്റെ ഇടയില്‍ പ്ലാസ്റ്റിക്ക് കിറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് തന്നെ വയനാട് അമ്ബലവയലില്‍ എട്ടര കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയിലായിട്ടുണ്ട്. മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്ബലവയലിലെ വീട്ടില്‍ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വയനാട് നാര്‍ക്കോട്ടിക് സെല്ലും അമ്ബലവയല്‍ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക