രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസുകളില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്. 376 കേസുകളാണ് കേരളത്തില്‍ മാത്രമായി രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയിലാകെ 473 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തിന് പിന്നാലെ ജാര്‍ഖണ്ഡ്(67), മധ്യപ്രദേശ്(10) എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

കഴിഞ്ഞ ഒരു വര്‍ഷത്തെ മാത്രം കണക്കുകളാണിത്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭര്‍ത്താവിന്റെയോ ഭര്‍തൃകുടുംബത്തിന്റെയോ ക്രൂരതയുമായി ബന്ധപ്പെട്ട് 5,094 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം രാത്രികാലങ്ങളിലുണ്ടാകുന്ന അപകടങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്. വൈകിട്ട് 6 മുതല്‍ 9 വരെ കേരളത്തില്‍ 9,089 അപകടങ്ങളാണ് നടന്നത്. തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഒന്നും മൂന്നും സ്ഥാനത്ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021നെ അപേക്ഷിച്ച്‌ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. 2021 ല്‍ 33,051 അപകടങ്ങളും 2022 ല്‍ 43,970 അപകടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022 ല്‍ മാത്രം 4,696 പേര്‍ മരിച്ചു. രാജ്യമാകെയുള്ള അപകടങ്ങളില്‍ 45.5 ശതമാനവും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടതാണ്. രാജ്യത്തെ ദേശീയപാതകളില്‍ ഓരോ 100 കിലോമീറ്ററിലും 45 പേര്‍ വാഹനാപകടത്തില്‍ മരിക്കുന്നുവെന്നാണു റിപ്പോര്‍ട്ട്.

രാജ്യത്ത് 2022 ല്‍ മാത്രം 1.7 ലക്ഷം പേരാണ് ആത്മഹത്യ ചെയ്തത്. മുന്‍വര്‍ഷമിത് 1.6 ലക്ഷമായിരുന്നു. ആത്മഹത്യ നിരക്കില്‍ കേരളം നാലാം സ്ഥാനത്താണ്.രാജ്യത്ത് നടക്കുന്ന ആത്മഹത്യകളില്‍ 5.9% കേരളത്തിലാണ് (10,162). അതായത് ഒരു ലക്ഷം പേരില്‍ 28 പേര്‍ ആത്മഹത്യ ചെയ്തുവെന്നാണു കണക്ക്.രാജ്യമാകെയിത് 12 പേരാണ്. 2022 ല്‍ ഇന്ത്യയില്‍ 18 ദുരഭിമാനക്കൊലകളും കേരളത്തില്‍ 7 രാഷ്ട്രീയ കൊലപാതകങ്ങളും നടന്നതായാണ് കണക്ക്. കേരളത്തില്‍ മാത്രം സ്ത്രീധനവുമായി ബന്ധപ്പെട്ട് 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക