രാജസ്ഥാനിലെ രണ്‍തമ്ബോർ ദേശീയ ഉദ്യാനം ഗിള്‍ സഫാരിക്ക്പേരുകേട്ട ഇടമാണ്. കാട് ചുറ്റിക്കാണാൻ ഇറങ്ങിയ സഞ്ചാരികള്‍ സാക്ഷിയായത് അതിഭീകര രംഗങ്ങള്‍ക്കാണ്. സാധാരണയായി ദേശീയ ഉദ്യാനത്തില്‍ കടുവകളെ കണ്ടെത്തുക അപൂർവമാണെങ്കിലും കഴിഞ്ഞ ദിവസം ഇവിടെയെത്തിയ സഞ്ചാരികള്‍ കണ്ടത് ഒരു വേട്ടയാടലാണ്.

കടുവ ഒരു പശുവിനെ ആക്രമിച്ച്‌ കീഴ്പ്പെടുത്തി തന്റെ ഭക്ഷണമാക്കാൻ ശ്രമിക്കുന്ന രംഗങ്ങളായിരുന്നു ഇത്. പാർക്ക് അധികൃതരും അവിടെയുണ്ടായിരുന്ന വിനോദസഞ്ചാരികളും സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വീഡിയോ നിമിഷനേരങ്ങള്‍ക്കുള്ളില്‍ വൈറലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍, വിനോദസഞ്ചാരികള്‍ സഫാരി ആസ്വദിക്കുന്നതും ചിത്രങ്ങള്‍ പകർത്തുന്നതും സഫാരി ജീപ്പില്‍ നിന്ന് പാർക്കിൻ്റെ മനോഹരമായ സൗന്ദര്യം ആസ്വദിക്കുന്നതും കാണാം.പെട്ടെന്ന്, ഒരു പശു പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നു. ഞൊടിയിടയില്‍ കുറ്റിക്കാട്ടില്‍ നിന്ന് ഒരു കടുവ പുറത്തുവന്ന് പശുവിൻ്റെ മേല്‍ ചാടിവീഴുന്നു. വിനോദസഞ്ചാരികള്‍ ഭയന്ന് നിലവിളിക്കുന്നു. ഭാഗ്യവശാല്‍, കടുവ കൂടുതല്‍ ഉപദ്രവിക്കുന്നതിന് മുമ്ബ് പശു രക്ഷപ്പെടുന്നു. നാഷണല്‍ പാർക്കിൻ്റെ ഒഫീഷ്യല്‍ ഇൻസ്റ്റാഗ്രാം ഹാൻഡില്‍ വീഡിയോ ഷെയർ ചെയ്തതുമുതല്‍, അരലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക