മുംബൈ: ലോകത്തെ ഭീതിയിലാക്കി കൊവിഡിന്റെ പുതിയ വകഭേദം ഒമൈക്രോണ്‍ ഇന്ത്യയില്‍ ബാധിച്ചവരുടെ എണ്ണം നാലായി. സൗത്താഫ്രിക്കയില്‍ നിന്നും മുംബൈയിലെത്തിയ ആള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബായ് വഴി ദില്ലിയിലേക്കാണ് ഇയാള്‍ എത്തിയത്.

നവംബര്‍ 24 ന് ആണ് ഇയാള്‍ മുംബൈയില്‍ വിമാനമിറങ്ങിയത്. ഇയാള്‍ക്ക് ആ സമയത്ത് നേരിയ പനി ഉണ്ടായിരുന്നു. മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നേരിയ രോഗലക്ഷണങ്ങളുള്ള ഈ രോഗി കല്യാണ്‍-ഡോംബിവാലിയിലെ കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയിലാണ്. യാത്രക്കാരന്റെ ഉയര്‍ന്ന അപകടസാധ്യതയുള്ള കോണ്‍ടാക്റ്റുകളില്‍ 12 പേരെയും കുറഞ്ഞ അപകടസാധ്യതയുള്ള കോണ്‍ടാക്റ്റുകളില്‍ 23 പേരെയും കണ്ടെത്തി, എല്ലാവരുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ, ഡല്‍ഹി-മുംബൈ വിമാനത്തിലെ സഹയാത്രികരില്‍ 25 പേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഇയാളുമായി സമ്ബക്കത്തില്‍ ഏര്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.മുംബൈയില്‍ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ നാല് പേര്‍ക്കാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇന്ന് രണ്ടാമത്തെ കേസാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗുജറാത്തിലെ ജാം നഗറിലെത്തിയ ആള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്ബാണ് ഇദ്ദേഹം ജാം നഗറിലെത്തിയത് വിമാനത്താവളത്തിലെ കോവിഡ് പരിശോധനക്കിടെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സാമ്ബിള്‍ ജനിതക പരിശോധനക്ക് വിധേയമാക്കുകയും. അവിടുന്ന് റിപ്പോര്‍ട്ട് പ്രകാരം ഇദ്ദേഹത്തിന് ഒമൈക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക