ബെംഗളൂരുവില്‍ കള്ളപ്പണം വെളുപ്പിക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തിലെ നാലു മലയാളികള്‍ അറസ്റ്റില്‍. കണക്കില്‍പെടാത്ത പണം നിക്ഷേപിക്കാന്‍ എ.ടി.എമ്മില്‍ വടിവാളുമായി എത്തിയ ആളെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് സംഘത്തെക്കുറിച്ച് പുട്ടനെഹള്ളി പൊലീസിന് വിവരം ലഭിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ മൂന്നുപേരെ കൂടി പിടികൂടി.
ജെ.പി നഗറില്‍ താമസിക്കുന്ന മുഹമ്മദ് സാഹില്‍, ഫൈസല്‍, ഫസല്‍, അബ്ദുല്‍ മനാസ് എന്നിവരാണ് അറസ്റ്റിലായത്. താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 20.15 ലക്ഷം രൂപയും വിവിധ ബാങ്കുകളില്‍ പണം നിക്ഷേപിച്ചതിെന്റ 2,656 സ്ലിപ്പുകളും നോട്ടെണ്ണല്‍ ഉപകരണവും കണ്ടെടുത്തു. കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ സംഘത്തിെന്റ ഭാഗമാണിവരെന്ന് ഡി.സി.പി ഹരിഷ് പാണ്ഡെ പറഞ്ഞു. 185 അക്കൗണ്ടുകളിലായി 31.5 കോടി നിക്ഷേപിച്ചെന്നും 2,656 അക്കൗണ്ടുകളുടെ വിവരം ലഭിച്ചതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ഇങ്ങനെ:
ജരഗനഹള്ളിയിലെ എ.ടി.എമ്മില്‍ പണം നിക്ഷേപിക്കാനെത്തിയ മുഹമ്മദ് സാഹില്‍ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. ഇതിനിടെ എ.ടി.എമ്മിലെത്തിയ ബിസിനസുകാരനായ ടി.എസ് വെങ്കടേഷ് കാര്യം തിരക്കി. ഇതിനിടെ സാഹിലിെന്റ കൈവശം വടിവാള്‍ കണ്ടു. ഇതോടെ വെങ്കിടേഷ് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ക്കുനേരെ വടിവാള്‍ വീശി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലു ഫലം കണ്ടില്ല. തുടര്‍ന്ന് പൊലീസെത്തി പിടികൂടി. പിന്നാലെ ഇയാള്‍ നല്കിയ വിവരങ്ങളുെട അടിസ്ഥാനത്തില്‍ മറ്റു പ്രതികളെ പിടികൂടി.