
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും പ്രതിയാകും. ഉദുമ മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കം അഞ്ചുപേര്‍ കൂടി കേസില്‍ പ്രതികളാണെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കം അഞ്ചുപേരെ കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
കുഞ്ഞിരാമന്‍ അടക്കം അഞ്ചു പ്രതികള്‍ക്കും കേസില്‍ പങ്കുണ്ടെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്ക് ഇവര്‍ സഹായം നല്‍കിയതായി സിബിഐ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കുഞ്ഞിരാമനെ രണ്ടു തവണ സിബിഐ ചോദ്യം ചെയ്തിരുന്നു. സിപിഎം നേതാവായ കെ വി കുഞ്ഞിരാമന്‍ നിലവില്‍ കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. പനയാല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ഭാസ്‌കരന്‍, രാഘവന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി, ഗോപന്‍ വെളുത്തോളി എന്നിവര്‍ ഉള്‍പ്പെടുന്നു.