സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രവർത്തകൻ സഞ്ജയ് സക്കറിയാസിൻറെ ഭാര്യ, ജോസ് കെ മാണിയെ എതിർകക്ഷി ആക്കി വനിതാകമ്മീഷനിൽ ഫയൽചെയ്ത പരാതിയിൽ നേരിട്ട് ഹാജരാകാൻ പരാതിക്കാരിക്ക് നോട്ടീസ്. ഡിസംബർ 13 ആം തീയതി ചങ്ങനാശ്ശേരിയിൽ നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകാനാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ജോസ് കെ മാണിക്കെതിരെ അസ്ലീല പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്യക്തിയാണ് സഞ്ജയ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തിയിരുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. മുൻ ഗവർണറും കെപിസിസി പ്രസിഡൻറ് ആയിരുന്ന സ്വാതന്ത്ര്യ സമര സേനാനി അന്തരിച്ച പ്രവർത്തനത്തേയും ചാണ്ടിയുടെ കൊച്ചുമകൻ കൂടിയാണ് ഇദ്ദേഹം.

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ എതിർ ചേരിയിൽ നിന്ന സഞ്ജയുടെ, ഭാര്യ, മക്കൾ, സഞ്ജയുടെ പിതാവിൻറെ അമ്മ ഉൾപ്പെടെയുള്ളവർക്കെതിരെ ആഭാസകരമായ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ നടത്തിയ കേരള കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ രേഖാമൂലം പരാതിപ്പെട്ടിട്ടും തെളിവുകൾ ഹാജരാക്കിയിട്ടും കേസ് എടുക്കാൻ പോലീസ് തയ്യാറായില്ല എന്നാണ് സഞ്ജയുടെ ഭാര്യ ആരോപിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇവർ കോട്ടയത്ത് പത്രസമ്മേളനം നടത്തിയിരുന്നു. തങ്ങൾക്കെതിരെ നടത്തിയ അശ്ലീല പരാമർശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ ഇവർ മാധ്യമപ്രവർത്തകർക്ക് മുമ്പിൽ ഹാജരാക്കിയിരുന്നു. ജോസ് കെ മാണിയുടെ അടുത്ത ബന്ധു ഉൾപ്പെടെ ഉള്ള ആളുകൾ ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട് എന്നും ഇവർ ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീത്വത്തിന് എതിരെ നടത്തിയ ഈ കടന്നാക്രമണത്തെ മാതൃകായോഗ്യമായി ശിക്ഷിക്കുവാൻ വനിതാ കമ്മീഷൻ ഇടപെടൽ ഉണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. എല്ലാ തെളിവുകളും വനിതാ കമ്മീഷനിൽ ഹാജരാക്കുമെന്നും താൻ നൽകിയ പരാതിയിന്മേൽ കൃത്യമായ അന്വേഷണം നടതാതെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്ന പാലാ സിഐയ്ക്കെതിരെയുള്ള പരാതിയും കമ്മീഷന് നൽകുമെന്നും ഇവർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക