ലോകത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരമായ പുഷ്‌കാസ് അവാർഡ് കേരളത്തിൽ വന്നാൽ എങ്ങനെയുണ്ടാകും? നമ്മുടെ സ്വന്തം ക്ലബ്ബായ ഗോകുലം കേരള എഫ്‌സിയുടെ വിവിയൻ കോനാഡു നേടിയ ഗോളാണ് പുസ്‌കാസ് അവാർഡിന് അർഹതയുള്ളത് എന്ന് ഫിഫയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ തന്നെയാണ് പരാമർശിച്ചത്.

കേരള വനിതാ ലീഗിലാണ് വിവിയൻ ഈ ഗോൾ നേടിയത്. രണ്ട് ദിവസം മുമ്പ് ഗോകുലവും ബാസ്കോ ഒതുക്കുങ്ങലും തമ്മിൽ നടന്ന മത്സരത്തിലെ രണ്ടാം ഗോൾ ആയിരുന്നു ഇത്. മലയാളി താരം അഭിരാമി നൽകിയ പാസ് ആദ്യ ടച്ചിൽ തന്നെ മനോഹരമായി നിയന്ത്രിച്ച വിവിയൻ അത് രണ്ടാം ടച്ചിൽ പന്ത് ഗോൾ വലയിലേക്ക് തട്ടിയിട്ടു. അസാധ്യമായ കോണിൽ നിന്നായിരുന്നു ഈ ഗോൾ. ഈ ഗോൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈ ഗോൾ ഫിഫയുടെ ശ്രദ്ധയിൽ പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാ വർഷവും ഫിഫ അവാർഡുകൾക്കൊപ്പമാണ് പുഷ്കാസ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്. അടുത്ത പുഷ്കാസ് നോമിനേഷനിൽ വിവിയന്റെ ഗോൾ ഉൾപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ സീസൺ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഘാന താരം വിവിയൻ ഗോകുലം കേരളത്തിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക