ബജറ്റ് എയര്‍ലൈന്‍ കമ്ബനിയായ എയര്‍ ഇന്ത്യ എക്സ്പ്രസും, എയര്‍ഏഷ്യ ഇന്ത്യയും ലയിപ്പിക്കാന്‍ ഒരുങ്ങി ടാറ്റാ.ഇരുകമ്ബനികളും ചേര്‍ത്ത് ഒറ്റ വ്യോമയാന കമ്ബനി ആക്കാന്‍ ആണ് ടാറ്റയുടെ പദ്ധതി.എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് ഇരു കമ്ബനികളുടെയും ലയനം ഉണ്ടായേക്കും.എയര്‍ ഇന്ത്യ ടാറ്റ വാങ്ങിയതോടെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉപ കമ്ബനിയായ എയര്‍ ഇന്ത്യ എക്സ്പ്രസും ടാറ്റയുടെ ഭാഗമായി മാറിയിരുന്നു.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസും ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഏഷ്യ ഇന്ത്യയും പരസ്പരം ലയിപ്പിച്ച ഒറ്റ വ്യോമയാന കമ്ബനിയാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് സൂചന.അതേസമയം, എയര്‍ ഏഷ്യ ഇന്ത്യയില്‍ ടാറ്റയ്ക്ക് 84 ശതമാനം ഓഹരി പങ്കാളിത്തം ആണ് ഉള്ളത്. ഒറ്റ കമ്ബനി ആകുന്നതോടെ ജീവനക്കാരുടെ പുനര്‍വിന്യാസവും സര്‍വീസുകളുടെ ക്രമീകരണവും നടപ്പാക്കുന്നത് വഴി പരമാവധി വരുമാനം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.എന്നാല്‍ നിലവില്‍ കടുത്ത സാമ്ബത്തിക നഷ്ടത്തിലാണ് ഏഷ്യ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ മാത്രം നഷ്ടം 1532 കോടി രൂപയാണ്.
എയര്‍ ഇന്ത്യ എക്സ്പ്രസിന് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 500 കോടി രൂപ ലാഭമുണ്ടാക്കാന്‍ സാധിച്ചിരുന്നു.പ്രധാനമായും അറബ് രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് മലയാളികളായ പ്രവാസികള്‍ക്കടക്കം ഏറെ സഹായകരമാണ്.