കൊണ്ടോട്ടിയില്‍ അധ്യാപികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി നഗരത്തിലെ ഗവ.എല്‍പി സ്‌കൂള്‍ അധ്യാപിക ആബിദയെ (35) ആണ് കൊളത്തൂർ നീറ്റാണിമ്മലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ആബിദയെ കണ്ടെത്തിയത്.

അധ്യാപകനായ ഭർത്താവ് ഷാജുദ്ദീൻ പുറത്തേക്കു പോയ സമയത്തായിരുന്നു സംഭവം. മദ്രസയിലേക്ക് പോയ മക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് ആബിദയെ തൂങ്ങിയെ നിലയില്‍ കാണുന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്തുള്ള വീട്ടുകാർ ഓടിയെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക