മലപ്പുറം: മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മേപ്പാടം സ്വദേശി അബ്ദുസലാമാണ് അറസ്റ്റിലായത്. ഒട്ടേറെ തവണ അധ്യാപകന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി.15കാരിയാണ് സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെ പരാതി നല്‍കിയത്.

57കാരനായ അധ്യാപകന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക