ആദ്യരാത്രിയിലെ കിടപ്പറദൃശ്യങ്ങള്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ വരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ കൊണസീമയില്‍ നിന്നാണ് ഈ വാര്‍ത്ത. വധുവിന്റെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം എട്ടാം തീയതിയായിരുന്നു വീരബാബുവിന്റെ വിവാഹം. ആദ്യരാത്രിയില്‍ ഭാര്യയ്ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ െമാബൈല്‍ ഫോണില്‍ പകര്‍ത്തുകയും വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ആക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം യുവതി അറിഞ്ഞിരുന്നില്ല. വാട്സ്ആപ്പ് സ്റ്റാറ്റസില്‍ നിന്നും വിഡിയോ ഡൗണ്‍ലോഡ് ചെയ്ത് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് യുവതി ഇതേ പറ്റി അറിയുന്നത്. പിന്നാലെ യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് വരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക