തിരുവനന്തപുരം. കോണ്‍ഗ്രസ് നേതാവും പെരുമ്ബാവൂര്‍ എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ സുഹൃത്തായ യുവതിയുടെ പരാതി. കോവളത്ത് വച്ച്‌ യുവതിയെ എംഎല്‍എ മര്‍ദ്ദിച്ചുവെന്നാണ് പരാതി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ കോവളം പൊലീസ് അന്വേഷണം ആരംഭിച്ചു.അതേസമയം പരാതി പിന്‍വലിക്കാന്‍ യുവതിയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം തുടരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റിന് സമീപത്താണ് സംഭവം. കോണ്‍ഗ്രസ് നേതാവും പെരുമ്ബാവുര്‍ എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളി ഇവിടെ വച്ച്‌ യുവതിയെ മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. വ്യക്തിപരമായി സൗഹൃദമുള്ള എംഎല്‍എ തന്നെ അകാരണമായി മര്‍ദ്ദിച്ചൂവെന്നാണ് യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കമ്മീഷണര്‍ക്ക് ലഭിച്ച പരാതി കോവളം പൊലീസിന് കൈമാറി. തുടര്‍ന്ന് യുവതിയെ രണ്ടുതവണ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചുവെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടയില്‍ പരാതി പിന്‍വലിക്കാന്‍ യുവതിയുടെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായെന്നാണ് സൂചന. സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപികയായ യുവതിയുടെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും. സംഭവം നടന്ന ദിവസം എല്‍ദോസ് കുന്നപ്പിള്ളിയും യുവതിയും കോവളം ഭാഗത്ത് ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഇരുവരുടെയും മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കും.

പരാതിയില്‍ കഴമ്ബുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മറ്റ് നടപടികളിലേക്ക് നീങ്ങും. എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ തുടര്‍നടപടിയുടെ ഭാഗമായി എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എ യെ കോവളം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. അതേസമയം യുവതി പരാതി പിന്‍വലിച്ചില്ലെങ്കില്‍ അറസ്റ്റ് തടയാന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാന്‍ എല്‍ദോസ് നടപടി തുടങ്ങി. ഇതിനായി നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക