സ്‌കൂളില്‍ പരിശോധനക്ക് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്ത അധ്യാപികക്ക് സസ്പെൻഷൻ. മലപ്പുറം കാരക്കുന്ന് പഴേടം എ.എല്‍.പി സ്‌കൂള്‍ അധ്യാപിക സിദ്‌റഹതുല്‍ മുൻതഹയെയാണ് സസ്പെന്റ് ചെയ്തത്.

സ്‌കൂളില്‍ പരിശോധനക്ക് എത്തിയ മഞ്ചേരി എഇഓ ,ബിപിഓ ,നൂണ്‍ മീല്‍ സൂപ്പര്‍വൈസര്‍ എന്നിവരെ ഇന്നലെ അധ്യാപിക സിദ്‌റഹതുല്‍ മുൻതഹ തടയുകയായിരുന്നു. സ്‌കൂള്‍ ഗേറ്റ് പൂട്ടി ഏറെ നേരം ഇവരെ പുറത്ത് നിര്‍ത്തി. തുടര്‍ന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറാണ് നടപടിയെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് ,ഉച്ചഭക്ഷണ വിതരണം തടസ്സപ്പെടുത്തല്‍ ,വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വെക്കല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. സ്‌കൂളില്‍ എസ്.എസ് .കെ മുഖാന്തിരം നല്‍കിയ ചോദ്യപ്പേപ്പര്‍ ഉപയോഗിക്കാതെ അനധികൃതമായി ചോദ്യപ്പേപ്പര്‍ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക