പൊന്‍കുന്നം: കഴിഞ്ഞ ജൂണില്‍ പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ എബി സാജന് വീണുമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സാജന്, മാതാവ് ബിനി സാജന് എന്നിവര്‍ ആരോപിച്ചു.ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് എബിയുടെ മാതാവ് പൊന്‍കുന്നം തുറവാതുക്കല്‍ ബിനി സാജന് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് പരാതി നല്കി. അപകടം നടന്ന സമയവും അപകടകാരണവും എഫ്.ഐ.ആറില്‍ പറയുന്നതല്ല സത്യമെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.എബിയുടെ സഹോദരിയും ഭര്‍ത്താവും അവരുെട ബന്ധുക്കളും അടങ്ങുന്ന ആറംഗസംഘമാണ് പെരുന്തേനരുവിയില്‍ എത്തിയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഈ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ എഫ്.ഐ.ആറില്‍ ചേര്‍ക്കാത്തതില്‍ ദുരൂഹതയുണ്ട്. എബി സെല്‍ഫി എടുക്കുന്നതിനായി ഒറ്റക്ക് താഴേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. അപകടത്തിനുശേഷം എബിയുടെ ഫോണ്‍ ഈ സംഘത്തിലുള്ള ഒരു പെണ്‍കുട്ടിയുടെ ൈകയില്‍ വന്നതെങ്ങനെ, ഫോണ്‍ യാദൃശ്ചികമായി തങ്ങള്‍ കണ്ടപ്പോള്‍ മാത്രമാണ് കൈമാറിയത്. ഇപ്പോള്‍ ഈ ഫോണ്‍ തെന്റ കൈവശമുണ്ടെന്നും സാജന് പറഞ്ഞു.എബി ഒഴിച്ച് സംഘത്തിലുണ്ടായിരുന്ന എല്ലാവരും പെരുന്തേനരുവിക്ക് സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരും ഇവിടുത്തെ അപകട മേഖലയെക്കുറിച്ച് നല്ല ബോധ്യമുള്ളവരുമാണ്. എന്നിട്ടും ഇവര്‍ എന്തുകൊണ്ടാണ് അപകടമേഖലയിലേക്ക് ഇറങ്ങിയ എബിയെ തടയാതിരുന്നത്. 30 വര്‍ഷം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ച സാജനും കുടുംബവും കേരളത്തിനു പുറത്തായിരുന്നു. സൈനിക സ്കൂളില്‍ പഠിച്ച എബിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. പെരുന്തേനരുവി പ്രദേശത്തെക്കുറിച്ചും ഒരു ധാരണയുമില്ല. വിനോദസഞ്ചാരികള്‍ പോകുന്ന നേരായ വഴിയിലൂടെയല്ല ഇവര്‍ പോയത്. ഇറങ്ങാന്‍ അനുവാദമുള്ള സ്ഥലത്തല്ല എബി ഇറങ്ങിയത്. അവിടെ വൈദ്യുതി വകുപ്പിലെ ഒരു സെക്യൂരിറ്റി ജീവനക്കാരെന്റ സഹായത്തോടെയാണ് ഇവര്‍ അനധികൃത സന്ദര്‍ശനം നടത്തിയത്. എബി അപകടത്തില്‍ പെടുന്ന വിഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഈ വിഡിയോ എടുത്തത് ആരാണെന്നത് ഉള്‍പ്പെടെയുള്ളത് അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക