മലപ്പുറം: മധുര കാമരാജ് സര്‍വകലാശാലയുടെ മൂന്നുവര്‍ഷത്തെ ഡിഗ്രി കോഴ്സിന്‍റെ സര്‍ട്ടിഫിക്കറ്റ് ആറുമാസത്തെ കോഴ്സിലൂടെ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് .ഇങ്ങനെ ഫീസ്​ ഇനത്തില്‍ നിരവധി വിദ്യാര്‍ഥികളില്‍ നിന്ന്​ പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. മലപ്പുറം മങ്ങാട്ടുപാലം പൂവല്ലൂര്‍ വീട്ടില്‍ ഷഫീഫിനെയാണ് പൊലീസ് അറസ്​റ്റ്​ ചെയ്തത്.

എട്ടുമാസത്തോളമായി തമിഴ്നാട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.കോട്ടയത്തും സമാനമായ കേസുണ്ട്. സി.ഐ ജോബി തോമസിന്​ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്​.ഐമാരായ മുഹമ്മദലി, സി. ഗിരീഷ്, സി.പി.ഒമാരായ ദിനു ഷഹേഷ്, സലിം, ജസീര്‍, ദിനേശ് എന്നിവര്‍ ചേര്‍ന്നാണ് അറസ്​റ്റ്​ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക