നെടുമ്ബാശേരി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് പോകാന്‍ ശ്രമിച്ച മൂന്ന് വിദ്യാര്‍ഥികള്‍ നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. ഇവര്‍ വെണ്ണല, തുറവൂര്‍, ഇലഞ്ഞി സ്വദേശികളാണ്. കേരള, എം.ജി, അണ്ണാമല സര്‍വകലാശാലകളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.

ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രയാകാന്‍ പഠനാവശ്യത്തിനുള്ള വിസയുമായാണ് ഇവരെത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി നിരവധി പേര്‍ വിദേശത്തേക്ക് കടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച്‌ സംശയം തോന്നിയതിനെ തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗം സര്‍വകലാശാലകളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവ വ്യാജമാണെന്ന് വ്യക്തമായത്. ഇതോടെ യാത്രാനുമതി നല്‍കാതെ ഇവരെ നെടുമ്ബാശേരി പൊലീസിന് കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക