ദില്ലി: ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് എസ്‍യുവിയായ ടൈഗൂണിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. രണ്ട് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളുമായി എത്തുന്ന വാഹനത്തിന്റെ 10.50 ലക്ഷം രൂപ മുതല്‍ 17.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇപ്പോഴിതാ ഈ വാഹനം മാസ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഫോക്സ്‍വാഗണ്‍ എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒറിക്സ് എന്ന കമ്ബനിയുമായി സഹകരിച്ചാണ് ചെറു എസ്‍യുവി ടൈഗൂണ്‍ മാസവാടക നല്‍കാന്‍ ഫോക്സ്‌വാഗന്‍ ഇന്ത്യയുടെ നീക്കം.മാസം 28000 രൂപ മുതലുള്ള വാടക പാക്കേജുകളാണ് ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 24, 36, 48 മാസത്തേക്കാണ് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത്. ഫോക്സ്‍‌വാഗന്‍ രാജ്യത്തെ 30 ഷോറൂമുകളിലാണ് ഈ സൗകര്യം ലഭ്യമാക്കിയത്. ആദ്യ ഘട്ടമായി ദില്ലി എന്‍സിആര്‍, മുംബൈ, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 30 ‍ഡീലര്‍ഷിപ്പുകളിലാണ് പദ്ധതി നടപ്പാക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനത്തിന്റെ പരിപാലനചെലവ്, ഇന്‍ഷുറന്‍സ്, 100 ശതമാനം ഓണ്‍ ഫിനാന്‍സിങ് എല്ലാം ചേര്‍ന്നതാണ് മാസവാടക. ചെറു ഹാച്ച്‌ബാക്കായ പോളോ 16500 രൂപ വാടകയ്ക്കും സെ‍ഡാന്‍ വെന്റോ 27000 രൂപയ്ക്കും ടി റോക്ക് 59000 രൂപയ്ക്കുമാണ് ലഭിക്കുന്നത്. മാത്രമല്ല, എതുസമയവും ഉപഭോക്താവിന് വാഹനം അപ്ഗ്രേഡ് ചെയ്യാനും തിരിച്ചു നല്‍കാനും സാധിക്കുമെന്നും ഫോക്സ്‌വാഗന്‍ അറിയിച്ചു. ഇതേ പദ്ധതിക്ക് കീഴില്‍ നേരത്തെ പോളോയും വെന്റോയും ടി റോക്കും ഫോക്സ്‌വാഗന്‍ മാസ വാടകയ്ക്ക് നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക