ചെങ്ങന്നൂര്‍ : അണക്കെട്ടുകള്‍ തുറക്കാനുള്ള സാധ്യതയെ തുടര്‍ന്ന് ചെങ്ങന്നൂര്‍, പത്തനംതിട്ടയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള സഥലങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ഇടവിട്ട് പെയ്യുന്ന മഴയും പമ്ബ നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കയുണ്ടാക്കുന്നു. ഇതേ തുടര്‍ന്നാണ് ജനങ്ങളെ മാറ്റുന്നത്.

കക്കി അണക്കെട്ട് തുറന്നാല്‍ ചെങ്ങന്നൂര്‍ ആറന്മുള മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും. അതിനാലാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ 36 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളം കേറാന്‍ സാധ്യതയുള്ള വീടുകളില്‍ നിന്നും ജനങ്ങള്‍ വാഹനങ്ങള്‍ പാലത്തിന് മുകളില്‍ കൊണ്ട് പാര്‍ക്ക് ചെയ്തു. ആറന്മുള ചെങ്ങന്നൂര്‍ റോഡില്‍ വെള്ളം കയറി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം മുങ്ങി. റാന്നി തിരുവല്ല റോഡ് വെള്ളത്തിലായി. റാന്നിയില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക