ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പം അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രതി ചേർക്കപ്പെട്ട് ശിക്ഷിക്കപ്പെട്ട പ്രതി ഒടുവിൽ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവ്​ ശശികലക്കൊപ്പം ജയില്‍ ശിക്ഷ വിധിച്ച അടുത്ത ബന്ധു വി.എന്‍.സുധാകരന്‍ ജയില്‍ മോചിതനായി. നാലു​വര്‍ഷത്തെ ജയില്‍ വാസത്തിന്​ ശേഷമാണ്​ ശനിയാഴ്ച ജയില്‍ മോചിതനായത്​.

ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു സുധാകരന്‍. ഉടന്‍തന്നെ ബംഗളൂരുവില്‍നിന്ന്​ ചെന്നൈയിലേക്ക്​ തിരിക്കുമെന്നാണ്​ വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവിഹിത സ്വത്ത്​ സമ്ബാദനകേസില്‍ ഏറ്റവും ഒടുവില്‍ ജയില്‍ മോചിതനാകുന്ന വ്യക്തിയാണ്​ സുധാകരന്‍. ശശികലക്ക്​ പുറമെ ബന്ധുവായ ഇളവരശിയും ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കൂടാതെ 10 കോടി രൂപ വീതം പിഴ​ അടക്കുകയും ചെയ്​തിരുന്നു.

2021 ജനുവരി 27നായിരുന്നു ശശികല ജയില്‍ മോചിതയായത്​. ഇളവരശി ഫെബ്രുവരി അഞ്ചിനും. ഇരുവരും പിഴ അടക്കുകയും ചെയ്​തിരുന്നു. പിഴ അടക്കാന്‍ കഴിയാതെ വന്നതോടെ സുധാകരന്‍ ജയിലില്‍ തന്നെ കഴിയുകയായിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണ​െമന്നും ശിക്ഷ വിധിയിലുണ്ടായിരുന്നു.

ശനിയാഴ്ച മറിന കടല്‍ക്കരയിലെ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സമാധിയില്‍ ശശികല കണ്ണീരോടെ ആദരാജ്ഞലികളര്‍പിച്ചിരുന്നു. അവിഹിത സ്വത്ത്​ സമ്ബാദന കേസില്‍ ബംഗളുരു ജയിലില്‍നിന്ന്​ മോചിതയായതിനുശേഷം ഇതാദ്യമായാണ്​ ജയലളിതയുടെ സഹായിയായി വര്‍ത്തിച്ചിരുന്ന വി.കെ ശശികല മറിന ബീച്ചിലെത്തിയത്​. ശനിയാഴ്​ച രാവിലെ 11 മണിയോടെ അണ്ണാ ഡി.എം.കെയുടെ കൊടിവെച്ച കാറില്‍ ത്യാഗരായനഗറിലെ വസതിയില്‍നിന്നാണ്​ ശശികല പുറപ്പെട്ടത്​. ​

ഇരുചക്രവാഹനങ്ങളിലും കാറുകളിലും മറ്റുമായി നൂറുകണകക്കിന്​ പ്രവര്‍ത്തകരും അനുഗമിച്ചു. മറിന കടല്‍ക്കരയില്‍ നുറുക്കണക്കിന്​ പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. ജയലളിത സമാധിയിലെത്തിയ ശശികല കണ്ണീരോടെയാണ്​ പുഷ്​പാര്‍ച്ചന നടത്തി ആദരാജ്ഞലികളര്‍പിച്ചത്​. ഇടക്കിടെ തൂവാല ഉപയോഗിച്ച്‌​ കണ്ണീര്‍ തുടക്കുന്നുണ്ടായിരുന്നു. പത്ത്​ മിനിറ്റോളം തൊഴുകൈകളോടെ പ്രാര്‍ഥിച്ചു. ഇൗ സമയത്ത്​ പ്രവര്‍ത്തകര്‍ ‘ചിന്നമ്മ വാഴ്​ക’, അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ചിന്നമ്മ വാഴ്​ക, ത്യാഗ ശെല്‍വി ചിന്നമ്മ വാഴ്​ക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. അണ്ണാദുരൈ, എം.ജി.ആര്‍ എന്നിവരുടെ സമാധികളും ശശികല സന്ദര്‍ശിച്ചു.

നാല്​ വര്‍ഷം മുന്‍പ്​ ജയലളിത സമാധിയില്‍ ​ ശപഥം ചെയ്​തതിനുശേഷമാണ്​ ബംഗളുരു പരപ്പന അഗ്രഹാര ജയിലിലേക്ക്​ പുറപ്പെട്ടത്​. ജയില്‍വാസത്തിനുശേഷം ഫെബ്രു.ഒന്‍പതിനാണ്​ ശശികല ചെന്നൈയില്‍ തിരിച്ചെത്തിയത്​. ശശികലയുടെ സന്ദര്‍ശനം ഒഴിവാക്കാന്‍ അന്നത്തെ അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ അറ്റകുറ്റപണികളുടെ പേരില്‍ ജയലളിത സമാധി അടച്ചിട്ടിരിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക