മൂവാറ്റുപുഴ: തട്ടുകടയോട് അനുബന്ധിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം എക്സൈസ് പിടികൂടി. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. 400 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട തട്ടുകട ഉടമക്കായി അന്വേഷണം ആരംഭിച്ചു.

കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡരികിലെ തട്ടുകടയായിരുന്നു വാറ്റു കേന്ദ്രം. പാലക്കുഴ പഞ്ചായത്തിലെ ഉപ്പുകണ്ടം ഭാഗത്ത് പാമ്പാക്കുട ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആണ് ആണ് തട്ടുകട പ്രവര്‍ത്തിച്ചിരുന്നത്. തട്ടുകടയുടെ അടുക്കള പ്രവര്‍ത്തിച്ചിരുന്ന ഭാഗത്ത് രണ്ട് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അസമയങ്ങളില്‍ ആളുകള്‍ വന്നു പോകുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു കെട്ടിടം. തട്ടുകടയില്‍ നടത്തിയ പരിശോധനയില്‍ 400 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.

തട്ടുകടയുടെ മുന്നില്‍ എത്തിയപ്പോള്‍ കട നടത്തിയിരുന്ന ഗിരീഷ് കുമാര്‍ എന്നയാളും സഹായിയും സ്കൂട്ടര്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞതായി എക്സൈസ് ഇന്‍സ്പെക്ടര്‍ റോയി എം. ജേക്കബ് പറഞ്ഞു. സ്കൂട്ടര്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യും. പൂട്ടിയിരുന്ന മുറിയുടെ വാതില്‍ തകര്‍ത്താണ് എക്സെസ് സംഘം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചത്. ഒറ്റപ്പെട്ട കെട്ടിടങ്ങളും, അടഞ്ഞുകിടക്കുന്ന മുറികളും രഹസ്യമായി നിരീക്ഷിക്കാന്‍ ലഭിച്ച നിര്‍ദ്ദേശത്തിന്‍്റെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്ത് പരിശോധന നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക