ചെറുവത്തൂര്‍: മേയാന്‍ വിട്ട ആടിനെ തിരികെ വിളിക്കാന്‍ ചെന്നപ്പോഴുള്ള കാഴ്ച കണ്ട് ഞെട്ടി ചീമേനി സ്വദേശിയായ തമീമ. ആടിന്റെ കാലുകള്‍ മാത്രമായിരുന്നു പുറത്ത്. ബാക്കി ഉടല്‍ഭാ​ഗം മുഴുവന്‍ പെരുമ്ബാമ്ബിന്റെ വായിനുള്ളില്‍.ചീമേനി അത്തൂട്ടിയിലാണ് സംഭവം. മേയാനായി വിട്ട ആടിനെ തിരികെ കൊണ്ടുവരാന്‍ പോയപ്പോഴാണ് ഉടമസ്ഥയായ തമീമ ആടിനെ പെരുമ്ബാമ്ബ് വിഴുങ്ങുന്നത് കണ്ടത്.തമീമയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്ബാമ്ബിനെ വലയിലാക്കി. പിന്നാലെ എത്തിയ വനം വകുപ്പ് ഉദ്യോ​ഗസ്ഥര്‍ക്ക് പാമ്ബിനെ കൈമാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക