കോഴിക്കോട്: കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്ത്രീയടക്കം 13 പേര്‍ക്ക് ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് ജില്ലയില്‍ നിന്നു 12 കര്‍ഷകര്‍ക്കും വയനാട് ജില്ലയില്‍ നിന്ന് ഒരാള്‍ക്കുമാണ് അനുമതി. മുതുകാട് സിഎംസി കോണ്‍വന്റിലെ സിസ്റ്റര്‍ ജോഫിയാണ് പട്ടികയിലുള്ള കന്യാസ്ത്രീ.കോണ്‍വന്റിന് 4 ഏക്കര്‍ കൃഷി സ്ഥലമാണ് ഉള്ളത്. കൃഷി പന്നികള്‍ നശിപ്പിക്കുന്നതിനെത്തുടര്‍ന്നാണ് സിസ്റ്റര്‍ വി ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.

കൃഷിയിടത്തിനു സമീപം കാട്ടുപന്നി കൂടു കൂട്ടി കിടക്കുന്ന അവസ്ഥയാണ്. കപ്പ, വാഴ, ജാതി ,ചേമ്ബ്, ചേന, കാച്ചില്‍, തുടങ്ങിയ വിളകളെല്ലാം ഇവ നശിപ്പിക്കും. കാട്ടുപന്നിയെ ഇല്ലാതാക്കാതെ കൃഷി സാധിക്കില്ല എന്ന അവസ്ഥയായതോടെയാണ് കോടതിയെ സമീപിച്ചതെന്നു സിസ്റ്റര്‍ ജോഫി പറയുന്നു.കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നല്‍കണമെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഹൈക്കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക