നാ​ദാ​പു​രം: കോഴിക്കോട് നാദാപുരത്ത് പോത്തിനെ ഓട്ടോറിക്ഷയില്‍ കെട്ടിവലിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി.കു​മ്മ​ങ്കോ​ട്ടെ മാം​സ വി​ല്‍​പ​ന​ശാ​ല ന​ട​ത്തി​പ്പു​കാ​രാ​യ പു​ളി​ക്കൂ​ല്‍ ഉ​സ്മാ​ന്‍ (45), ത​യ്യു​ള്ള​തി​ല്‍ ബീ​രാ​ന്‍ (40) എ​ന്നി​വ​രാണ് അറസ്റ്റിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത​ക​ള്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാരമാണ് കേസ്. സം​ഭ​വ​സ​മ​യം ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും പൊ​ലീ​സ് ക​സ്​​റ്റ​ഡി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

അ​റ​വു​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന പോ​ത്തി​നെ ഓ​ട്ടോ​യു​മാ​യി ക​യ​റി​ല്‍ ബ​ന്ധി​ച്ച്‌​ ഒാ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​ക്കു​പി​ന്നാ​ലെ ഏ​റെ സാ​ഹ​സ​പ്പെ​ട്ടാ​ണ്​ പോ​ത്ത്​ ഓ​ടി​യെ​ത്തി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ട്ടി​ല്‍ ച​ര്‍​ച്ച​യാ​യ​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക