മലയാളത്തിന്റെ സുപ്പർ സ്റ്റാർ മമ്മൂട്ടിയ്ക്ക്ഇന്ന് 70-ാം ജന്മദിനം. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തെ നിറ സാന്നിധ്യം, പ്രായം വെറും നമ്പർ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന അതുല്യ പ്രതിഭ.കേരളത്തിന്റെ കലാസാംസ്കാരിക മേഖലകളിലെല്ലാം മമ്മൂട്ടിയുടെ കയ്യൊപ്പുണ്ട്.
1951 സെപ്റ്റംബര്‍ ഏഴിന് വൈക്കം ചെമ്ബില്‍ ജനനം. 1971 ഓഗസ്റ്റ് 6 ന് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക്. പാണപ്പറമ്ബില്‍ മുഹമ്മദ്കുട്ടി ഇസ്മയീല്‍ പിന്നീട് മമ്മൂട്ടിയായി. ചെറിയ ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം ഉയര്‍ന്നുവന്നു. എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന സിനിമയിലാണ് ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിച്ചത്. പക്ഷേ ഈ സിനിമ പൂര്‍ത്തിയായില്ല. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലൂടെ പ്രധാനവേഷം ലഭിച്ചു.1980-ല്‍ നായകനായ ആദ്യ ചിത്രം. കെ.ജി ജോര്‍ജ്ജിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മേള ആയിരുന്നു അത്. അഭിഭാഷകനായി യോഗ്യത നേടിയിരുന്നയാളായിരുന്നെങ്കിലും അഭിനയം ആയിരുന്നു മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടത്. 2 വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുഴുവന്‍ സമയ അഭിനയത്തിലേക്ക് കടന്നത്. പിന്നീടദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി നിരവധി സിനിമകള്‍, നിരവധി ബഹുമതികള്‍.
മലയാളത്തിന്റെ ഗ്ലാമര്‍ നടന് പിറന്നാള്‍ ആശംസകള്‍….

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക