ഡല്‍ഹി: എല്ലാ പള്ളികളിലും ശിവലിംഗം തേടിപ്പോകുന്ന പ്രവണത ശരിയല്ലെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത് വ്യക്തമാക്കി. ഗ്യാന്‍വാപിയില്‍ കോടതി എന്താണോ വിധിക്കുന്നത് അത് അംഗീകരിക്കണം. ചില സ്ഥലങ്ങളില്‍ പവിത്രത തോന്നാം. പക്ഷെ ഓരോദിവസവും പുതിയ വിഷയങ്ങളമായി വരരുതെന്നും മോഹന്‍ഭഗവത് നാഗ്പൂരില്‍ പറഞ്ഞു.

“നമ്മള്‍ എന്തിനാണ് തര്‍ക്കം വര്‍ധിപ്പിക്കുന്നത്? നമുക്ക് ഗ്യാന്‍വാപിയോട് ഭക്തിയുണ്ട് എന്നത് ശരിയാണ്. എന്നാല്‍ എന്തിനാണ് എല്ലാ മസ്ജിദുകളിലും ഒരു ശിവലിംഗം നമ്മള്‍ തിരയുന്നത്?- മോഹന്‍ ഭഗവത് ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചരിത്രം ആര്‍ക്കും മാറ്റാനാവില്ല. ഇന്നത്തെ ഹിന്ദുക്കളോ മുസ്ലിംകളോ ഉണ്ടാക്കിയതല്ല അത്. ഓരോ ദിവസവും പുതിയ വിഷയങ്ങളുമായി വരരുത്. കോടതി എന്താണോ വിധിക്കുന്നത് അത് അം​​ഗീകരിക്കണമെന്നും അതിനെ ചോദ്യം ചെയ്യരുതെന്നും മോഹന്‍ ഭഗത് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക