ഇടുക്കി: ഇടുക്കിയില്‍ കനത്തമഴയെത്തുടര്‍ന്ന് കല്ലാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. കല്ലാര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചേറ്റുകുഴി–കമ്പംമെട്ട് റോഡിലും കൂട്ടാര്‍ റോഡിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.

കൊച്ചുകരിന്തരുവി പുഴയില്‍ കാണാതായ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച 14 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപിലാണുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച 14 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപില്‍. സെന്‍റ് ജോസഫ് പള്ളി പാരിഷ് ഹാളിലാണ് ക്യാംപ് തുടങ്ങിയിരിക്കുന്നത്. 11 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. പച്ചടി പത്തുവളവിലും പേത്തോട്ടി ഞണ്ടാറിലുമാണ് ഇന്നലെ ഉരുള്‍പൊട്ടലുണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക