പറവൂര്‍ : പറവൂരില്‍ ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നു. വരാന്തയില്‍ പ്രസവിച്ചു കിടന്ന തെരുവുനായയുടെ മേലേക്ക് പന്തം കത്തിച്ചു വച്ച സ്ത്രീകള്‍ക്കെതിരെ കേസെടുത്തു.

തെരുവുനായയെയും 7 കുഞ്ഞുങ്ങളേയും തീവച്ച കോളനിയിലെ മേരി, ലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പറവൂര്‍ മാഞ്ഞാലി ഡൈമണ്‍മുക്ക് ചാണയില്‍ കോളനിയിലാണ് സംഭവം. സമീപ പ്രദേശങ്ങളില്‍ അലഞ്ഞു നടന്നിരുന്ന തെരുവുനായ ഒരു മാസം മുന്‍പാണ് കോളനിയിലെ ഒരു വീടിന്റെ വരാന്തയില്‍ പ്രസവിച്ചത്. ഇവയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയായിരുന്നു ക്രൂരത.

ഒരുമാസം പ്രായം വരുന്ന ഏഴ് നായക്കുഞ്ഞുങ്ങളാണ് ചത്തത്. അക്രമത്തില്‍ പന്തം കന്തിച്ച്‌ നായയുടെ മേലേയ്ക്ക് വക്കുകയായിരുന്നു . വയറിനും ചെവിക്കും സാരമായി പരിക്കേറ്റ തെരുവുനായയെ പറവൂര്‍ മൃഗാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക