കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ പോര് മുറുകുകയും മുന്നണിയില്‍ ആര്‍എസ്പി ഉള്‍പ്പെടെ ഭിന്നസ്വരം ഉയര്‍ത്തുമ്ബോഴും യുഡിഎഫിനോട് അടുക്കാന്‍ തീരുമാനിച്ച്‌ കേരള ജന പക്ഷം പാര്‍ട്ടി. യുഡിഎഫിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് കേരള ജനപക്ഷത്തിന്റെ എല്ലാ കമ്മിറ്റികളുടെ താല്‍പര്യമെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് പി സി ജോര്‍ജ് പ്രതികരിച്ചു. കോണ്‍ഗ്രസിലെ നിലവിലെ പ്രശനങ്ങള്‍ തീര്‍ന്നാല്‍ ഉടന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന കോണ്‍ഗ്രസിലെ നിലവിലെ മാറ്റങ്ങള്‍ ജനാധിപത്യത്തിന് ഗുണകരമാണെന്നും പി സി ജോര്‍ജ് പ്രതികരിച്ചു. പാര്‍ട്ടിയ്ക്ക് ഉള്ളിലെ ജനാതധിപത്യ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഡിസിസി പ്രസിഡന്റ് മാരുടെ ലിസ്റ്റ് പുറത്ത് വന്നത്. പുതിയ ഭാരവാഹികള്‍ കോണ്‍ഗ്രസ് പാരമ്ബര്യം ഉള്ളവര്‍ തന്നെയാണ്. ഇപ്പോളത്തെ പൊട്ടിതെറി ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷയും അദ്ദേഹം മുന്നോട്ട് വച്ചു. വിവാദങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ആരെയും കുറ്റപ്പെടുത്താനും പിസി ജോര്‍ജ് തയ്യാറായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഒന്നും പറഞ്ഞില്ല, എന്നാല്‍ ചില സത്യങ്ങള്‍ പറയുകയും ചെയ്തു. ഇപ്പോളത്തെ സാഹചര്യത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് വിട്ടവര്‍ തിരിച്ച്‌ വന്നേക്കും. പാലക്കാട് രാജി പ്രഖ്യാപിച്ച എവി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ട് പോകുമെന്ന് വിശ്വസിക്കുന്നില്ല. കെസി വേണുഗോപാലിനെതിരുയുള്ള വിമര്‍ശനം കുശുമ്ബു കൊണ്ടാണ്. അദ്ദേഹം എഐസിസിയുടെ ഉയര്‍ന്ന തലത്തില്‍ എത്തിയതില്‍ അഭിമാനിക്കുകയാണ് വേണ്ടത്.പുതിയ സാഹചര്യങ്ങള്‍ക്ക് പിന്നാലെ യുഡിഎഫ് ശക്തിപ്പെട്ടേയ്ക്കുമെന്നും പി സി ജോര്‍ജ് പ്രതീക്ഷ പങ്കുവച്ചു.

ചിലപ്പോള്‍ ഒരു തവണ കൂടി താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേയ്ക്കും എന്ന സൂചനയും പിസി ജോര്‍ജ് നല്‍കുന്നു. ഒരു തവണ കൂടി തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഭാഗമായേക്കും, അല്ലെങ്കില്‍ താന്‍ പേടിച്ച്‌ ഓടിയെന്ന് പറയും. അതിന് ശേഷം മത്സര രംഗത്ത് നിന്ന് വിട്ട് നില്‍ക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക