സ്വർണ്ണക്കടത്ത് കേസിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയിലായിരുന്നു ഇന്നലെ കേരള രാഷ്ട്രീയം ശ്രദ്ധ ഊന്നിയത്. അവിടെ പ്രതിപക്ഷ നിരയിൽ നിന്ന് ഏറ്റവും തിളങ്ങിയത് എംഎൽഎയായ അഡ്വക്കേറ്റ് മാത്യു കുഴൽനാടൻ ആയിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും പ്രൈസ് വാട്ടർ ഹൗസ് കൂപേഴ്സ് ഡയറക്ടറായ ജെയ്ക് ബാലകുമാറും തമ്മിലുള്ള വ്യക്തിപരവും ബിസിനസ് പരവുമായ ബന്ധങ്ങളെക്കുറിച്ച് കുഴൽനാടൻ നടത്തിയ പരാമർശങ്ങൾ മുഖ്യമന്ത്രിയെ ഏറെ പ്രകോപിപ്പിച്ചിരുന്നു. വളരെ നിശിതമായ ഭാഷയിലാണ് തന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി കുഴൽനാടന് എതിരെ പ്രതികരിച്ചതും.

എന്നാൽ താൻ വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല എന്നും അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ മകളും, ജെയ്ക് ബാലകുമാറും ചേർന്ന് നടത്തിയ സംശയകരമായ ഇടപാടുകളെ കുറിച്ചാണ് നിയമസഭ ചർച്ചയിൽ പരാമർശിച്ചത് എന്നും ഇതിനുള്ള തെളിവുകൾ പുറത്തുവിടുമെന്നും കുഴൽനാടൻ തിരിച്ചടിച്ചു. ഇന്ന് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി വെബ്സൈറ്റിൽ ഉണ്ടായിരുന്നതും എന്നാൽ രാഷ്ട്രീയ വിവാദം ഉയർന്നപ്പോൾ നീക്കം ചെയ്തതുമായ പരാമർശങ്ങൾ – ജെയ്ക് ബാലകുമാറിനെ വ്യക്തിപരമായി തന്നോട് അടുത്തുനിൽക്കുന്ന എല്ലാ കാര്യങ്ങളിലും മാർഗനിർദേശം നൽകുന്ന ഗുരുസ്ഥാനീയൻ എന്ന് വീണ വിജയൻ വിശേഷിപ്പിക്കുന്ന പരാമർശങ്ങൾ, കുഴൽനാടൻ പുറത്തു വിട്ടു. ഇവർ ഒരുമിച്ച് വീണയുടെ സ്ഥാപനത്തിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും മൂവാറ്റുപുഴ എംഎൽഎ മാധ്യമങ്ങൾക്ക് ലഭ്യമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=pfbid02ptHwATnQowS22DZyWyRMdRy6qPhfxv4rCnRmdgCPFrMrDBjRFfpNScgKVuXLua7Ll&id=100050286528178

സിപിഎമ്മിനും മുഖ്യമന്ത്രിയ്ക്കും മാത്യു കുഴൽനാടൻ സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴം മനസ്സിലാകണമെങ്കിൽ അദ്ദേഹത്തിനെതിരെ ഇടതു കൺവീനറും, സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജൻ നടത്തിയ രൂക്ഷവിമർശനം മാത്രം ശ്രദ്ധിച്ചാൽ മതി. അങ്ങനെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും ഉന്നതരായ നേതാക്കൾ കോൺഗ്രസിലെ താരതമ്യേനെ ജൂനിയറായ ഒരു നേതാവിനെ കടന്നാക്രമിക്കുമ്പോൾ അയാൾ എത്രമാത്രം ഭയപ്പാട് അവർക്ക് സൃഷ്ടിച്ചു എന്നത് വ്യക്തമാവും.

ഇവിടെ ഇപ്പോൾ വൈറലാകുന്നത് തൻറെ പത്രസമ്മേളനത്തിന് ശേഷം ഫേസ്ബുക്കിൽ മാത്യു നാടൻ നടത്തിയ ഒരു അപ്ഡേഷൻ ആണ്. തോക്കുചൂണ്ടി ഒരു ഷൂട്ടിങ് റേഞ്ചിൽ എയിം ചെയ്യുന്ന സ്വന്തം ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. വ്യക്തമായ ഒരു രാഷ്ട്രീയ സന്ദേശം നൽകുന്ന ഒരു ചിത്രം ആയതുകൊണ്ടുതന്നെ കോൺഗ്രസ് അണികൾ ആവേശത്തോടെ കൂടിയാണ് ഈ ചിത്രം ഏറ്റെടുത്തതും. കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. കാരണം ഇന്നലെ നിയമസഭയിൽ അദ്ദേഹം പറഞ്ഞത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് മാത്യു കുഴൽനാടൻ ഉന്നയിച്ചത് എന്നാണ്. അതുകൊണ്ടുതന്നെ തെളിവുസഹിതം തന്റെ ആരോപണം തെളിയിച്ച കുഴൽനാടൻ മുഖ്യമന്ത്രിയെ വീണ്ടും വീണ്ടും വെല്ലുവിളിക്കും. പറഞ്ഞ വാക്കുകൾ വിഴുങ്ങാൻ മുഖ്യൻ തയ്യാറാകുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക