ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ പി കെ ശശിയെ കെടിഡിസി ചെയര്‍മാനായി നിയമിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പീഡന പരാതിയെ തുടര്‍ന്ന് പികെ ശശിക്ക് മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിക്ക് പിന്നാലെ പി കെ ശശിയെ സിപിഐഎം സസ്‌പെന്റ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി പിന്‍വലിച്ചശേഷം അദ്ദേഹത്തെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തിരുന്നു.

2018 നവംബര്‍ 26നാണ് ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന പി കെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതി അന്വേഷിച്ച എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക