CrimeFlashKeralaNews

ലക്ഷക്കണക്കിന് ആളുകൾ പെൻഷൻ വാങ്ങുന്ന കേരളത്തിൽ മരണ നിരക്ക് കുറവ്; പ്രശ്നം കേരളം ആരോഗ്യപരിപാലനത്തിൽ ഒന്നാമത് ആയത്: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി മന്ത്രി സജി ചെറിയാന്റെ കണ്ടെത്തൽ ഇത്

മന്ത്രി സജി ചെറിയാന്റെ പരമര്‍ശം വീണ്ടും വിവാദത്തില്‍. ലക്ഷക്കണക്കിനാളുകള്‍ പെന്‍ഷന്‍ വാങ്ങുന്ന കേരളത്തില്‍ മരണനിരക്ക് വളരെ കുറവാണെന്നും ഇത് പ്രശ്‌നമാണെന്നുമാണ് സജി ചെറിയാന്റെ വിവാദ പരാമര്‍ശം. സംസ്ഥാനത്ത് വന്‍ സാമ്ബത്തിക ബാധ്യതയെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു സജി ചെറിയാന്‍ ഇക്കാര്യം പറഞ്ഞത്.

പെന്‍ഷന്‍ പറ്റുന്ന ആളുകള്‍ മരിക്കണമെന്നല്ല താന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും സജി ചെറിയാന്‍ പറഞ്ഞു. ആരോഗ്യപരിപാലനത്തില്‍ കേരളം ഒന്നാമതാണെന്നും ഇത് പ്രശ്നമാണെന്നും സജി ചെറിയാന്‍ ആലപ്പുഴയിലെ പൊതുവേദിയില്‍ പറഞ്ഞു. മരണ നിരക്ക് കുറഞ്ഞുവരികയാണ്. 80 വയസും 90 വയസുമെല്ലാമുള്ളവര്‍ പെന്‍ഷന്‍ വാങ്ങുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

തന്റെ അമ്മയ്ക്ക് 94 വയസുണ്ടെന്നും അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.ഈ കാശെല്ലാം കൂടി എന്തിനാണെന്ന് താന്‍ തന്നെ അമ്മയോട് ചോദിച്ചുപോയെന്നും സജി ചെറിയാന്‍ പ്രസംഗത്തിനിടെ പറഞ്ഞു. സ്വന്തം അമ്മയുടെ കാര്യം പറഞ്ഞതിനാല്‍ ഇനിയിപ്പോള്‍ ആരും തന്നെ കുറ്റുപ്പെടുത്തിക്കൊണ്ട് വരില്ലല്ലോ എന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button