
കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ 18-10-2024, വെള്ളിയാഴ്ച10ന് പാലാ നഗരസഭ ഓഫീസ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കും. മൂന്നാനി ഇൻഡസ് മോട്ടേഴ്സ് ഓട്ടോമൊബൈയിൽ സർവീസ് സ്റ്റേഷന് പാലാ നഗരസഭ അനധികൃതമായി നൽകിയ ബിൽഡിംഗ് പെർമിറ്റും ഒക്യുപൻസിയും റദ്ദാക്കി മൂന്നാനി പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളും, പൊതുജനാരോഗ്യവും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ധർണ്ണ. വെള്ളപ്പൊക്ക ബാധ്യത പ്രദേശമായ ഇവിടെ ഓട്ടോമൊബൈൽ സർവീസ് സെന്റർ പ്രവർത്തനമാരംഭിച്ച പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ മലിനമാകുമെന്ന് ആക്ഷേപം ശക്തമാണ്. എന്നാൽ നഗരസഭ ജനവികാരം കണക്കിലെടുക്കാതെ കെട്ടിട നിർമ്മാണത്തിന് അനധികൃതമായി പെർമിറ്റ് അനുവദിക്കുകയും ഒക്ക്യുപ്പെൻസി സർട്ടിഫിക്കറ്റ് നൽകുകയുമായിരുന്നു.
കെട്ടിട നിർമ്മാണം തുടങ്ങിയ ഘട്ടത്തിൽ തന്നെ വൈദികരും സന്യസ്ഥരും പ്രദേശവാസികളും ചേർന്ന് വിഷയം നഗരസഭ ഭരണകൂടത്തിന് മുന്നിൽ കൊണ്ടുവന്നിരുന്നു. ജനകീയ പ്രക്ഷോഭം കോൺഗ്രസും യുഡിഎഫും ഏറ്റെടുത്തതോടെ പ്രദേശവാസികളെ കൗൺസിൽ യോഗത്തിലേക്ക് വിളിച്ചു വരുത്തുകയും അവരുടെ ആകുലതകൾ കേൾക്കുകയും കെട്ടിടത്തിന് ഒക്ക്യുപെൻസി സർട്ടിഫിക്കറ്റ് നൽകുകയില്ല എന്ന് ഉറപ്പ് ഭരണകൂടം സമരക്കാർക്ക് നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഇരു ചെവി അറിയാതെ അനധികൃതമായി ഒക്ക്യുപെൻസി സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.