
വിവാഹാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി. കർണാടകയിലെ റായ്ച്ചൂർ നഗരത്തിലാണ് സംഭവം.സിന്ദനൂർ പട്ടണത്തിലെ സ്വകാര്യ കോളേജില്‍ എംഎസ്‌സിയ്‌ക്ക് പഠിക്കുന്ന ഷിഫയാണ് കൊല്ലപ്പെട്ടത് .സംഭവത്തില്‍ മുബിൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറ് വർഷമായി ഷിഫയ്‌ക്ക് മുബിനെ പരിചയമുണ്ടായിരുന്നുവെന്നും , ഇരുവരും സുഹൃത്തുക്കളായിരുനുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഷിഫയ്‌ക്ക് അടുത്തിടെ മാതാപിതാക്കള്‍ മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു.ഇതറിഞ്ഞ മുബിൻ ഷിഫയോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെയാണ്, ലിംഗസാഗുരുവില്‍ നിന്ന് സിന്ദനൂരിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ ആക്രമിച്ചത് .