IndiaNews

രാജ്യത്തിൻറെ സാമ്പത്തിക അടിത്തറ ഭദ്രം: ബഡ്ജറ്റിനു മുന്നോടിയായി സാമ്പത്തിക സർവ്വേ സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ: പ്രധാന കണ്ടെത്തലുകൾ ഇവ

ബജറ്റിന് ഒരു ദിവസം മുമ്ബ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്ബത്തിക സർവേ പാർലമെൻ്റില്‍ അവതരിപ്പിച്ചു.2025-26 സാമ്ബത്തിക വർഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതല്‍ 6.8 ശതമാനം വരെ വളരുമെന്നാണ് സാമ്ബത്തിക സർവേ റിപ്പോർട്ട്. കഴിഞ്ഞ സാമ്ബത്തിക വർഷത്തിലെ ഇന്ത്യൻ സമ്ബദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കില്‍ വാർഷിക റിപ്പോർട്ടാണ് സാമ്ബത്തിക സർവേ.

ഇന്ത്യയുടെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്ബത്തിക കാര്യ വകുപ്പിലെ സാമ്ബത്തിക വിഭാഗമാണ് ഇത് തയ്യാറാക്കുന്നത്.പൊതുതെരഞ്ഞെടുപ്പിന് ശേഷം അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് മുന്നോടിയായി 2024 ജൂലൈ 22-നാണ് മുൻപ് സാമ്ബത്തിക സർവേ അവതരിപ്പിച്ചത്. അതിനുശേഷം ആറ് മാസത്തിനുള്ളിലാണ് അടുത്ത സാമ്ബത്തിക സർവേ റിപ്പോർട്ട് വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ധനമന്ത്രി പാർലിമെന്റില്‍ വെച്ച സാമ്ബത്തിക സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥ വരുന്ന സാമ്ബത്തിക വർഷത്തില്‍ സുസ്ഥിരമായി തുടരും. കാർഷിക മേഖല ഉള്‍പ്പടെ എല്ലാ മേഖലകളും മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് സാമ്ബത്തിക സർവേ റിപ്പോർട്ടില്‍ പറയുന്നു. വ്യാവസായിക മേഖലയും പുരോഗതിയിലാണ്. കോവിഡിന് മുൻപുള്ള വർഷങ്ങളേക്കാള്‍ മികച്ച സ്ഥിതിയിലാണ് രാജ്യത്തെ വ്യാവസായിക മേഖല എന്നും റിപ്പോർട്ട് പറയുന്നു.

പണപ്പെരുപ്പം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും 2023-24 സാമ്ബത്തിക വർഷത്തിലെ റീട്ടെയില്‍ പണപ്പെരുപ്പം 5.4 ശതമാനത്തില്‍ നിന്നും 2024-25 ഏപ്രില്‍-ഡിസംബർ കാലയളവില്‍ 4.9 ശതമാനമായി കുറഞ്ഞുവെന്ന് സർവേ പറയുന്നു. ഇന്ത്യയുടെ ഉപഭോക്തൃ വിലക്കയറ്റം 2026 സാമ്ബത്തിക വർഷത്തില്‍ ഏകദേശം 4 ശതമാനത്തിലേക്ക് എത്തിക്കുമെന്ന ലക്ഷ്യവുമായാണ് റിസർവ് ബാങ്കും ഇൻ്റർനാഷണല്‍ മോണിറ്ററി ഫണ്ടും പ്രവർത്തിക്കുന്നതെന്ന് സർവേ വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button