കോട്ടയം : കോണ്‍​ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരി​ഗണിക്കുന്നു എന്ന വാര്‍ത്തകള്‍ നിരാകരിച്ച്‌ ചാണ്ടി ഉമ്മന്‍. പ്രവര്‍ത്തന പരിചയം കൊണ്ടും മികവ് കൊണ്ടും തന്നേക്കാള്‍ ഈ സ്ഥാനത്തിന് അര്‍ഹരായവര്‍ പാര്‍ട്ടിയിലുണ്ട്. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തില്‍ തന്നെ ഇല്ലാതാക്കുവാന്‍ ആഗ്രഹിക്കുന്നു. ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഡിസിസി പ്രസിഡന്റ് നിയമനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായിരിക്കെയാണ് , കോട്ടയത്തേക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പരി​ഗണിക്കുന്നു‌ എന്ന അഭ്യൂഹങ്ങൾ സജീവമായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് നല്‍കിയ ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടികയ്ക്കെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എതിര്‍പ്പുമായി രം​ഗത്തു വന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

കോട്ടയം DCC പ്രസിഡന്റ്‌ സ്ഥാനത്തേക്ക് എന്റെ പേര് പരിഗണിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതായി ഈ ദിവസങ്ങളില്‍ ശ്രദ്ധയില്‍പെട്ടു. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തില്‍ തന്നെ ഇല്ലാതാക്കുവാന്‍ ആഗ്രഹിക്കുന്നു.
പ്രവര്‍ത്തന പരിചയം കൊണ്ടും മികവ് കൊണ്ടും എന്നെക്കാള്‍ ഈ സ്ഥാനത്തിന് അര്‍ഹരായവര്‍ പാര്‍ട്ടിയിലുണ്ട്.
വ്യാജ പ്രചാരണങ്ങളെ പുറന്തള്ളുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക