പാകിസ്താൻ പ്രീമിയർ ലീഗില്‍ ഭർത്താവ് ഷൊയ്ബ് മാലിക്കിനെ പിന്തുണയ്‌ക്കാനെത്തിയ നടി സന ജാവേദിനെ പരിഹസിച്ച് പാക് ആരാധകർ. സാനിയ വിളികളുമായാണ് നടിയെ വരവേറ്റത്. ഇതോടെ പാക് നടി അസ്വസ്ഥയാകുന്നതും കണ്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കറാച്ചി കിംഗ്സിന്റെ താരമാണ് മാലിക്ക്. ഞായറാഴ്ച മുല്‍ട്ടാൻ സുല്‍ത്താൻസുമായി നടന്ന മത്സരത്തിനിടെയാണ് സംഭവം. സന നടന്നുപോകുന്നതിനിടെ ആരാധകർ കൂട്ടത്തോടെ സാനിയ മിർസ എന്ന് ഉറക്കെ വിളിക്കുകയായിരുന്നു. ഇതോടെ നടി ദേഷ്യപ്പെട്ട് നടന്നുപോകുന്നതും വീഡിയോയില്‍ കാണാം. മത്സര ശേഷം മടങ്ങുമ്ബോഴായിരുന്നു ആരാധകർ സനയെ പരിഹസിച്ചത്.
അടുത്തിടെയാണ് മാലിക്ക് രണ്ടാം ഭാര്യയും ഇന്ത്യൻ ടെന്നീസ് താരവുമായ സാനിയ മിർസയുമായി വേർപിരിഞ്ഞ് പാക് നടിയായ സന ജാവേദിന് വിവാഹം ചെയ്തത്. താരത്തിന്റെ പരസ്ത്രീ ബന്ധമാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്നാണ് മാലിക്കിന്റെ സഹോദരിമാരടക്കം വെളിപ്പെടുത്തിയത്. സന ജാവേദുമായി നടന്ന വിവാഹത്തില്‍ മാലിക്കിന്റെ കുടുംബം പങ്കെടുത്തിരുന്നില്ല.