CrimeFlashKeralaNews

പ്രമുഖ നടിയുടെ വാഹനം പേ ആൻഡ് പാർക്കിൽ നിന്നും മോഷ്ടിച്ചു; മോഷ്ടിച്ച വാഹനവുമായി പോയി കൊല്ലത്തും പത്തനംതിട്ടയിലും റബ്ബർ കടകൾ കുത്തി തുറന്ന് വീണ്ടും മോഷണം: യുവാവ് പിടിയിൽ

പേ ആൻഡ് പാർക്കില്‍ നിന്ന് പ്രമുഖ സിനിമ നടിയുടെ കാർ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കല്‍ പ്രബിൻ ഭവനില്‍ പ്രബിനെയാണ് (29) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.

കൊട്ടാരക്കര ഇഞ്ചക്കാടുള്ള പേ ആൻഡ് പാർക്കില്‍ പാർക്ക് ചെയ്തിരുന്ന മഹീന്ദ്ര എക്സ്.യു.വി കാറാണ് പ്രബിൻ മോഷ്ടിച്ചത്. ഈ കാറില്‍ പോകുന്നതിനിടെ കടയ്ക്കലില്‍ വർക്ക് ഷോപ്പിന് സമീപം നിറുത്തിയിട്ടിരുന്ന ഇന്നോവ കാറിന്റെ നമ്ബർ പ്ളേറ്റുകള്‍ ഇളക്കി കാറില്‍ സ്ഥാപിച്ചു. വെള്ളറടയിലെ റബർ കട കുത്തിത്തുറന്ന് 500 കിലോ റബർ ഷീറ്റും 7000 രൂപയും മോഷ്ടിച്ചു. റബർ ഷീറ്റ് വിറ്റ പണവുമായി അടുത്ത ദിവസം ഇതേ കാറില്‍ പത്തനംതിട്ടയിലെത്തി. പെരിനാട് ഭാഗത്തെ റബർ കട കുത്തിത്തുറന്ന് 400 കിലോ റബർ ഷീറ്റ് മോഷ്ടിച്ചു. ഇത് പൊൻകുന്നത്ത് വിറ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

പണവുമായി കോഴിക്കോടുള്ള പെണ്‍ സുഹൃത്തിന്റെ അടുത്തേക്ക് പോകുമ്ബോള്‍ പാലായ്ക്ക് സമീപം മറ്റൊരു വാഹനവുമായി കാർ കൂട്ടിയിടിച്ചു. ഇടിച്ച വാഹനത്തില്‍ പൊലീസുകാരുണ്ടെന്ന സംശയത്തില്‍ കാർ നിറുത്താതെ ഓടിച്ച്‌ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ പാർക്ക് ചെയ്തു. പിന്നീട് കെ.എസ്.ആർ.ടി.സി ബസില്‍ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്ത് നിന്ന് സ്വന്തം ബൈക്കില്‍ കോഴിക്കോട്ടേക്ക് പോകാനായി കൊട്ടാരക്കരയിലെത്തിയപ്പോഴാണ് ഇന്ന് രാവിലെ 11 ഓടെ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപത്തുവച്ച്‌ പൊലീസിന്റെ വലയിലായത്.

സംശയത്തെ തുടന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരങ്ങള്‍ പുറത്തായത് കൊട്ടാരക്കര സി.ഐ എസ്.ജയകൃഷ്ണൻ, എസ്.ഐ എ.ആർ.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button