CrimeCyberFlashKeralaNews

ആദ്യം ഒരു ഹായ് മെസ്സേജ്, പതിയെ പതിയെ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും പിന്നാലെ സെക്സ് വീഡിയോ കോളുകളും; തട്ടിയെടുത്ത രണ്ടു കോടിയ ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്: തൃശ്ശൂരിലെ വ്യാപാരിയെ ഷെമിയും ഭർത്താവും ചേർന്ന് കെണിയിൽപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ – വിശദാംശങ്ങൾ വായിക്കാം.

കൃത്യമായ തിരക്കഥയിലൂടെയാണ് കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവർ വയോധികനെ ഹണി ട്രാപ്പിൽ വീഴ്ത്തിയത്. രണ്ടുവർഷം മുമ്ബാണ് യുവതി 63 കാരനായ വ്യാപാരിയുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിക്കുന്നത്. ആദ്യം ഒരു ഹായ് അയച്ചു. തിരികെ മറുപടി എത്തിയതോടെ ഇരുപത്തിമൂന്നുകാരിയായ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന ആവണി എന്നാണ് ഷെമി പരിചയപ്പെടുത്തിയത്.

തുടർന്നുള്ള സംഭാഷണങ്ങളിലൂടെ പലതവണയായി ഇയാളില്‍ നിന്നും യുവതി പണം വാങ്ങി. ഹോസ്റ്റല്‍ ഫീസ് അടയ്ക്കുവാൻ തുടങ്ങി പല കാരണങ്ങള്‍ പറഞ്ഞതാണ് തുടക്കത്തില്‍ പണം വാങ്ങിച്ചിരുന്നത്. പിന്നീട് ചോദിക്കുന്ന തുകയുടെ വലിപ്പം കൂടി. ഇടയ്ക്കിടെ ലൈംഗിക ചുവടെയുള്ള സന്ദേശങ്ങൾ അയച്ചുകൊടുത്തു യുവതി ഇയാളെ കൂടുതൽ അടുപ്പിക്കാൻ ശ്രമിച്ചു. പിന്നീട് ലൈംഗിക ചുവയുള്ള വീഡിയോ കോളുകളിലേക്ക് മാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ഒരിക്കല്‍ വീഡിയോ കോള്‍ വിളിച്ചതോടെയാണ് തനി സ്വരൂപം പുറത്തെത്തുന്നത്. കോള്‍ അറ്റൻഡ് ചെയ്തതോടെ മറുവശത്ത് ഇരിക്കുന്നത് വിവസ്ത്രയായ ഒരു യുവതിയായിരുന്നു.ഈ വീഡിയോ കോള്‍ സ്ക്രീൻ റെക്കോർഡ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യും എന്നും ഭാര്യക്ക് അയച്ചുകൊടുക്കും തുടങ്ങിയ ഭീഷണികളിലൂടെയാണ് പിന്നീട് പണം തട്ടിയത്. ഒടുക്കം ഭാര്യയുടെ ഭൂമി വിറ്റ വകയിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയുടെ നിക്ഷേപവും യുവതിക്ക് അയച്ചുകൊടുത്തു.

പിന്നാലെ വ്യാപാരിയുടെ മകന് തോന്നിയ സംശയമാണ് സംഭവം വെളിപ്പെട്ടത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരന് കോള് വന്ന നമ്ബർ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. തുടർന്നുള്ള അന്വേഷണത്തില്‍ കൊല്ലം സ്വദേശിനിയായ ഷെമിയെ കണ്ടെത്തുകയായിരുന്നു. ഷെമിയുടെ രണ്ടാം ഭർത്താവാണ് സോജൻ. ഇയാളുടെ മാതാപിതാക്കളുടെ അക്കൗണ്ടിലേക്കാണ് തട്ടിപ്പ് നടത്തിയ പണം ട്രാൻസ്ഫർ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.

തുടർന്ന് സോജന്റെയും ഷെമിയുടെയും മാതാപിതാക്കളെയും ഉള്‍പ്പെടെ 4 അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു. ഇതോടെ പൊലീസ് പിറകിലുണ്ടെന്ന് മനസ്സിലായ പ്രതികള്‍ നാടുവിടാൻ തീരുമാനിച്ചു. പിന്നീട് ഇവരുടെ മൊബൈല്‍ ടവർ ലൊക്കേഷൻ മനസ്സിലാക്കിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഹണിട്രാപ്പിലൂടെ പ്രതികള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ചത് സ്വര്‍ണവും ആഡംബര വാഹനങ്ങളും വാങ്ങാനാണെന്ന് പൊലീസ് അറിയിച്ചു. തട്ടിയെടുത്ത പണം ഉപയോഗിച്ച്‌ 82 പവന്‍ സ്വര്‍ണാഭരണങ്ങളും ഇന്നോവ കാര്‍, ടയോട്ട ഗ്ലാന്‍സ കാര്‍, മഹീന്ദ്ര ഥാര്‍ ജീപ്പ്, മേജര്‍ ജീപ്പ്, എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നീ വാഹനങ്ങളും പ്രതികള്‍ വാങ്ങിയിരുന്നു. പ്രതികള്‍ക്കൊപ്പം ഇവയും പൊലീസ് പിടിച്ചെടുത്തു. തുടര്‍ന്ന കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button